ക്രൂശിതനാം എന്‍ യേശു എനിക്കായ്

ക്രൂശിതനാം എന്‍ യേശു എനിക്കായ്

അനുവദിച്ച ക്രൂശെ വഹിക്കുന്നു ഞാന്‍

എനിക്കെന്റെ യേശു മതി എന്‍

യേശുവിന്‍ പാത മതി

 

നാള്‍ തോറും എന്‍ ക്രൂശു വഹിച്ചു

ഞാന്‍ പോകും നാഥന്റെ

കാല്‍പ്പാടുകളില്‍ ഞാന്‍ നടക്കും

ലോകസുഖം വേണ്ടാ ഈ

മായാലോകം വേണ്ടാ ലോകം തരും

സ്ഥാനം വേണ്ടാ

നാഥന്റെ പാത മതി

പരുപരുത്ത പാറപ്പുറങ്ങളിലൂടെ

കൂരിരുള്‍ മൂടിയ താഴ്വരകളിലും

പോകും ഞാന്‍ ഗുരുവിന്‍ പിന്‍പേ

മതിയെന്നു ചൊല്ലുവോളം

 

ഓട്ടം തികക്കണം എന്‍ വിളിക്കൊത്തതായ്

നല്ലദാസന്‍ എന്ന പേര്‍വിളി കേള്‍ക്കണം

ലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാ

ലോകം തരും സ്ഥാനം വേണ്ടാ

നാഥന്റെ പാത മതി

പിന്നില്‍ നിന്നുയരും തേങ്ങലുകള്‍ക്കോ

മുന്നില്‍ എതിരായ് വരും ആയുധങ്ങള്‍ക്കോ

സാധ‍്യമല്ലൊരുനാളും എന്നെ