കടുകോളം വിശ്വാസത്താല്‍

കടുകോളം വിശ്വാസത്താല്

കഠിനമാം  പ്രശ്നങ്ങളെ

തരണം ചെയ്തിടുമ്പോള്

വിശ്വാസം വളര്ന്നിടുമേ

 

വിശ്വാസം നിന്നിലുണ്ട്,

കര്‍ത്താവു തന്നിട്ടുണ്ട്

ജയമുണ്ട്, വിടുതലുണ്ട്

ദൈവം പകര്‍ന്ന വിശ്വാസത്താലെ

കല്‍പ്പിക്കുമ്പോള്‍ പ്രതികൂലം മാറിപ്പോയിടും

ഓരോരോ പോരാട്ടത്തെ

ജയിച്ചു മുന്നേറുമ്പോള്‍

നിന്‍ വിശ്വാസം വര്‍ദ്ധിച്ചിടുമെ

നിന്നില്‍ വളര്‍ന്നു

വലുതാകും വിശ്വാസത്താലെ

മലകളെ നീക്കിടും നീ

 

ഇതുവരെ ദൈവം ചെയ്ത

അത്ഭുതങ്ങള്ഓര്ത്തിടുക

പ്രശ്നങ്ങളെ വര്ണ്ണിക്കേണ്ട

ദൈവശക്തിയെ വര്ണ്ണിക്ക

 

അകത്തെ മനുഷ്യനെ നീ

വചനത്താല്പോഷിപ്പിക്കുക

പ്രശ്നങ്ങളെ നേരിടുക

നീങ്ങിപ്പോകാന്കല്പ്പിക്കുക

 

നീ നാവാല്കെട്ടുന്നതും

വചനത്താല്അഴിക്കുന്നതും

നീ വാക്കാല്പണിയുന്നതും

 ദൈവം സൃഷ്ടിച്ചിടും


28 കടുകോളം വിശ്വാസത്താല്‍ (RSV)