ഏഴുവിളക്കിന്‍ നടുവില്‍

ഏഴുവിളക്കിന്‍ നടുവില്‍

ശോഭാപൂര്‍ണ്ണനായ്

മാറത്തു പൊന്‍കച്ച അണിഞ്ഞും

കാണുന്നേശുവെ

 

ആദ‍്യനും അന്ത‍്യനും

നീ മാത്രം യേശുവേ

സ്തുതികള്‍കും  പുകഴ്ചകും

യോഗ‍്യന്‍ യേശുവേ

ഹാലേലൂയ്യാ

ഹാലേലൂയ്യാ

 

നിന്റെ രൂപവും ഭാവവും

എന്നില്‍ ആകട്ടെ

നിന്റെ ആത്മശക്തിയും    

   എന്നില്‍ കവിഞ്ഞിടട്ടെ

 

എന്റെ ഇഷ്ടങ്ങള്‍ ഒന്നുമേ       

 വേണ്ടെന്‍ യേശുവേ

നിന്റെ ഹിതത്തിന്‍ നിറവില്‍

ഞാന്‍ സന്തോഷിക്കട്ടെ