ഇതുവരെ എന്നെ നടത്തിയ ദൈവം

ഇതുവരെ എന്നെ നടത്തിയ ദൈവം

ഇനിയും നടത്തുമല്ലോ

ഇന്നലെ അതിശയം ചെയ്തവന്‍ യേശു

ഇനിയും ചെയ്യുമല്ലോ

 

സന്തോഷിക്കും ഞാന്‍ സന്തോഷിക്കും

യേശുവില്‍ സന്തോഷിക്കും

നടത്തും എന്നെ ദൈവം തിരുഹിതം പോല്‍

മറുകര ചേരും വരെ

 

മനുഷ‍്യന്‍ കനിഞ്ഞാല്‍ എന്തു തരും

ഒരു തുരുത്തി ജലം മാത്രം

ദൈവം തുറന്നാല്‍ ഉറവയത്രെ

ഇന്നും വറ്റാത്ത ഉറവയത്രെ

 

കാണുന്നതല്ല കേള്‍ക്കുന്നതല്ല

വചനമത്രെ സത്തിയം

എനിക്കായ് അരുളിയ വാഗ്ദത്തം എല്ലാം

നിറവേറും നിശ്ചയമെ

 

എല്ലാം ഉണ്ടെങ്കിലും ഒന്നും ഇല്ലെങ്കിലും

എനിക്കെന്റെ യേശു മതി

സ്വര്‍ല്ലോക നാട്ടില്‍ ചേരുന്ന നാളതു

മാത്രം എന്നാശയാതെ