എതിര്‍ക്കേണം നാം എതിര്‍ക്കേണം
സാത്താന‍്യ ശക്തികളെ
ഓടിപ്പോകും, നമ്മെ വിട്ടുപ്പോകും
ദൈവത്തിന്‍ വചനമിത്
തകരട്ടെ ശത്രുവിന്‍ കോട്ടകള്‍
ഉയരട്ടെ യേശുവിന്‍ ജയക്കൊടി
വചനമാം വാള്‍ എടുത്തെതിര്‍ക്കുവിന്‍
യേശുവിന്‍ നാമത്തില്‍ നാം
പാപത്തിന്റെ, രോഗത്തിന്റെ
ഭയത്തിന്റെ ശക്തികളേ
യേശുവിന്‍ നാമത്തില്‍ കല്‍പ്പിക്കുന്നു
വിട്ടുപോ, വിട്ടുപോക
കോപത്തിന്റെ, കലഹത്തിന്റെ
മോഹത്തിന്റെ ശക്തികളേ