എന്തുള്ളൂ ഞാന്‍ എന്നേശുവേ

എന്തുള്ളൂ ഞാന്‍ എന്നേശുവേ

നിന്‍ സ്നേഹം അനുഭവിക്കാന്‍

നിന്‍ കാരുണ‍്യം ഈ പാപിയെന്നില്‍

അളവില്ലാതേകിയല്ലോ

അളവില്ലാതേകിയല്ലോ

 

ലോകത്തെ ഞാനേറ്റം സ്നേഹിച്ചപ്പോള്‍ എത്രയോ ദുഖിച്ചു നീ

എന്നിട്ടും സ്നേഹിച്ചെന്നെ പോകില്ല

ഞാന്‍ പോകില്ല ഞാന്‍ പാപത്തിന്‍

പിന്‍പേ ഇനി സ്നേഹിക്കും നിന്നെ

മാത്രം ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ

 

ലോകത്തിന്‍ ജ്ഞാനത്തെ

ലജ്ജിപ്പിക്കാന്‍ ഭോഷനാം എന്നെയും

നിന്‍ പാത്രമായ് മാറ്റിയല്ലോ

ബലഹീനനാം എന്നിലും നിന്‍

അഭിഷേകം പകര്‍ന്നുവല്ലോ

ശ്രേഷ്ഠനായ് മാറ്റിയല്ലോ


58 എന്തുള്ളൂ ഞാന്‍ എന്നേശുവേ (RSV)