എന്റെ സൗഖ‍്യം അങ്ങേ ഇഷ്ടമെ

എന്റെ സൗഖ‍്യം അങ്ങേ ഇഷ്ടമെ

തിരുഹിതം എന്നില്‍ പൂര്‍ണ്ണമാകട്ടെ

എന്‍ യേശുവേ തൃപ്പാദങ്ങളില്‍

സമ്പൂര്‍ണ്ണമായ് ഇപ്പോള്‍ സമര്‍പ്പിക്കുന്നേ

 

സൗഖ‍്യനദി എന്നിലേക്കൊഴുകിടട്ടെ

സൗഖ‍്യം നല്‍കും ആഴിയില്‍ ഞാന്‍ മുഴുകിടട്ടെ

 

ക്രൂശിലെ നിണം എന്നില്‍ ഒഴുകിടട്ടെ

സിരകളിലൊഴുകി ജീവന്‍ നല്‍കട്ടെ

 

അടിപ്പിണരിന്‍ ശക്തി എന്നില്‍ പതിയട്ടെ

രോഗത്തിന്റെ വേരെല്ലാമെ അറ്റുമാറട്ടെ

 

സൃഷ്ടിക്കുന്ന ശബ്ദം എന്നില്‍ മുഴങ്ങിടട്ടെ

എന്നില്‍ വേണ്ടതെല്ലാം ഉരുവാകട്ടെ