എന്റെ ഇല്ലായ്മകള്‍ എല്ലാം മാറിടുമെ

എന്റെ ഇല്ലായ്മകള്‍ എല്ലാം മാറിടുമെ

എന്റെ ശൂന‍്യതകള്‍ എല്ലാം നികന്നിടുമെ

എന്റെ കണ്ണുനീര്‍ എല്ലാം തോര്‍ന്നിടുമെ

നിരാശകള്‍ അകന്നിടുമെ

 

കവിഞ്ഞൊഴുകും സമാധാനവും

ദൈവകൃപയും എന്നിലുണ്ടല്ലോ

എന്‍ യേശു എന്നും എന്‍ ഉള്ളില്‍ ഉള്ളതാല്‍

ഭയം എനിക്കില്ല തെല്ലുമെ

 

എനിക്കനുഗ്രഹമായൊരു നാളെയുണ്ട്

എന്റെ ദൈവം ഒരുക്കുന്ന ഭാവിയുണ്ട്

ആര്‍ക്കും തടയാനാകാത്ത ഉയര്‍ച്ചയുണ്ട്

പരിശുദ്ധാത്മാവിന്‍ ശക്തിയാല്‍

 

ഇന്നലെകളില്‍ എനിക്കെതിരായ് ഉയര്‍ന്ന

സാത്താന‍്യ ശക്തികളെല്ലാം തകര്‍ന്നടിഞ്ഞു

ഇന്നു പുതുതായ് ഉയരും അലകളെല്ലാം

ചിതറിപോകും ദൈവശക്തിയാല്‍