എന്റെ ആത്മമിത്രം നീ എന്‍യേശുവേ

എന്റെ ആത്മമിത്രം നീ എന്‍യേശുവേ

എന്റെ പ്രാണനാഥന്‍ നീ എന്‍യേശുവേ

 

ഉയിരുള്ള നാളെല്ലാം സ്തുതിക്കും ഞാന്‍

സര്‍വ്വശക്താ നിന്നെ വാഴ്ത്തും ഞാന്‍

കൈത്താളമേളത്തോടെ പാടും ഞാന്‍

ആത്മനിറവില്‍ സ്തുതി പാടും ഞാന്‍

ആ ഹാലേലൂയ്യാ (2)

 

പാപഭാരത്താല്‍ നിന്‍ പാദെവീണു ഞാന്‍

പാപമാകെ നീക്കി എന്നെ ചേര്‍ത്തു നീ

 

ശാപരോഗ ബന്ധിതനായി വന്നു ഞാന്‍

ബന്ധനം തകര്‍ത്തു ആത്മാവേകി നീ

 

ഖേദപൂര്‍ണ്ണനായ് നിന്‍ മാര്‍വ്വില്‍ചാരി ഞാന്‍

ഖേദമെല്ലാം മാറ്റി കണ്ണീര്‍തോര്‍ത്തി നീ

 

രോഗിയായി നിന്നരികില്‍വന്നു ഞാന്‍

സൗഖ‍്യമാക്കി എന്നെ ശക്തനാക്കി നീ


63 എന്റെ ആത്മമിത്രം നീ എന്‍യേശുവേ (RSV)