എന്നെ കാണും എന്‍ യേശുവേ

എന്നെ കാണും എന്‍ യേശുവേ

എന്നെ അറിയും എന്‍ പ്രിയ കര്‍ത്താവേ

എന്നില്‍ നിറയും നിന്‍ സ്നേഹത്താല്‍

എന്നെ നിന്‍ പൈതലാക്കിയല്ലോ

 

 നിന്‍ മഹത്വം ദര്‍ശിക്കുമ്പോള്‍

എന്‍ താഴ്ചയെ ഞാന്‍ കണ്ടിടുന്നു

ഹാ എത്ര ഭാഗ‍്യം ഈ ജീവിതം

അപ്പാ നിന്‍ സന്നിധി എത്ര സുഖം

 

നിന്‍ പൂര്‍ണ്ണത ദര്‍ശിക്കുമ്പോള്‍

എന്‍ ശൂന‍്യത ഞാന്‍ കണ്ടിടുന്നു

ഹാ എത്ര ഭാഗ‍്യം ഈ ജീവിതം

അപ്പാ നിന്‍ സന്നിധി എത്ര സുഖം

 

നിന്‍ വിശുദ്ധി ദര്‍ശിക്കുമ്പോള്‍

എന്‍ അശുദ്ധി ഞാന്‍ കണ്ടിടുന്നു

ഹാ എത്ര ഭാഗ‍്യം ഈ ജീവിതം

അപ്പാ നിന്‍ സന്നിധി എത്ര സുഖം