ഈ പരീക്ഷകള്‍ നീണ്ടവയല്ല

ഈ പരീക്ഷകള്‍ നീണ്ടവയല്ല

ഈ ഞെരുക്കങ്ങള്‍ നിത‍്യവുമല്ല

ഈ കൊടുങ്കാറ്റും നീളുകയില്ല

പരിഹാരം വൈകുകയില്ല

 

ഈ പരീക്ഷകള്‍ ഞാന്‍ ജയിച്ചിടും

അതിനേശു തന്‍ ബലം തരും

ഈ കാര്‍മേഘം മാറിപ്പോകും

എന്‍ യേശുവിന്‍ മഹത്വം കാണും

 

ഈ പരീക്ഷകള്‍ നന്മക്കായി മാറിടും

യേശുവോടടുത്തു ഏറെ ഞാന്‍

തോല്‍ക്കുകയില്ല ഞാന്‍ തോല്‍ക്കുകയില്ല

എന്‍ യേശുവിന്‍ മഹത്വം കാണും


Ee parikshakal neendavayalla-RSV malayalam christian devotional songs

Audio file
Thumbnail image

49 ഈ പരീക്ഷകള്‍ നീണ്ടവയല്ല (RSV)