ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ

ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ

ദൈവത്തെ ആരാധിക്കാന്‍

ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ

ദൈവത്തിനായ് ജീവിക്കാന്‍

 

പാടാം നമ്മെ മറന്നു നമ്മള്‍

സ്തുതിക്കാം നാം യേശുരാജനെ

 

നന്മക്കായ് മാത്രമേശു ചെയ്യുന്നെല്ലാം

കഷ്ടതയില്‍ നമ്മെ താന്‍ കൈവിടുമോ

പാപങ്ങള്‍ എല്ലാം മോചിക്കുന്നു

രോഗങ്ങള്‍ എല്ലാം സുഖമാക്കുന്നു

ഹാലേലൂയ്യാ ഹാലേലൂയ്യാ

ഹാലേലൂയ്യാ ഹാലേലൂയ്യാ (2)

 

നിരാശപ്പെടാന്‍ കാര‍്യം പത്തുണ്ടെങ്കില്‍

ആനന്ദിക്കാനുള്ളതായിരങ്ങള്‍

കരഞ്ഞെന്തിനായുസ്സു പാഴാക്കുന്നു

സ്തുതിച്ചു നിന്‍ വിശ്വാസം വെളിവാക്കിടുക

ഹാലേലൂയ്യാ ഹാലേലൂയ്യാ

ഹാലേലൂയ്യാ ഹാലേലൂയ്യാ (2)


19 ഈ ഒരായുസ്സേ നമുക്കുള്ളൂ സോദരാ (RSV)