ഈ ലോക ജീവിതത്തില്‍

ഈ ലോക ജീവിതത്തില്‍

വന്‍ ശോധന നേരിടുമ്പോള്‍

കരയുകയില്ലിനി തളരുകയില്ല

ജയാളിയാണല്ലോ ഞാന്‍ യാളിയാണല്ലോ

 

രോഗത്തിനെന്‍മേല്‍ കാര‍്യമില്ല

ശാപത്തിനെന്‍മേല്‍ ജയവുമില്ല

ക്രൂശിലെന്‍ യേശു ഇതെല്ലാം വഹിച്ചതാല്‍

ജയാളിയാണല്ലോ ഞാന്‍ ജയാളിയാണല്ലോ

 

എന്‍മേലോ ഇനി എന്‍ ഭവനത്തിലോ

സാത്താന‍്യതന്ത്രങ്ങള്‍ വിജയിക്കില്ല

ക്രൂശില്‍ എന്‍ യേശു ജയാളിയായതാല്‍

ജയാളിയാണല്ലോ ഞാന്‍ ജയാളിയാണല്ലോ


15 ഈ ലോക ജീവിതത്തില്‍ (RSV)