ദൈവസ്നേഹമുള്ളവര്‍, ദൈവഭയമുള്ളവര്‍
ദൈവ വഴിയില്‍ നടക്കുന്നവര്‍
അവര്‍ ഭാഗ‍്യമുള്ളവര്‍ നിശ്ചയം
ഫലമുള്ള മുന്തിരിയായ് നിന്‍ ഭാര‍്യ
നിന്‍ വീട്ടില്‍ മക്കള്‍ ഒലിവു തൈകളും
നിന്‍ അദ്ധ്വാനഫലം നീ തിന്നും
നീ ഭാഗ‍്യവാന്‍ നിനക്കു നന്മവരും
ദൈവം നിന്നെ അനുഗ്രഹിക്കും
നീ പാര്‍ക്കും ദേശത്തിന്‍ നന്മ നീ കണ്ടിടും
നിന്‍ ആയുഷ്കാലമെല്ലാം
മക്കളെയും കൊച്ചുമക്കളെയും
താലോലിക്കാന്‍ ദൈവം ഭാഗ‍്യം തരും
ദിവ്യ സമാധാനം തരും