ദൈവപൈതലായ് ഞാന്‍ ജീവിക്കും

ദൈവപൈതലായ് ഞാന്‍ ജീവിക്കും

നല്ല പൈതലായ് ഞാന്‍ ജീവിക്കും

 

മമ്മി എന്നെ ഓര്‍ത്തിനി കരയില്ല

ഡാഡി എന്നെ ഓര്‍ത്തിനി തേങ്ങുകയില്ല

എന്നും പ്രാര്‍ത്ഥിക്കും ഞാന്‍ വചനം വായിക്കും ഞാന്‍

എന്നും പ്രാര്‍ത്ഥിക്കും ഞാന്‍ വചനം വായിക്കും ഞാന്‍

 

പാപം ചെയ്യാനിനി പോവുകയില്ല

തെറ്റായ കൂട്ടുകെട്ടില്‍ ചേരുകയില്ല

ടി.വി.ക്കും നെറ്റിനും ഞാന്‍ അടിമയാകില്ല

ദുഃശ്ശീലങ്ങള്‍ക്കൊന്നിനും അടിമയാകില്ല

 

ലളിതമായ ജീവിതം ശീലിക്കും ഞാന്‍

കഠിനമായിത്തന്നെ അധ്വാനിക്കും ഞാന്‍

അന്നന്നുള്ളതെല്ലാം പഠിച്ചു തീര്‍ക്കും ഞാന്‍

കൃത‍്യസമയത്തെന്റെ ജോലി ചെയ്തുതീര്‍ക്കും ഞാന്‍

 

എല്ലാവര്‍ക്കും മാതൃകയായ് ജീവിക്കും ഞാന്‍

എല്ലാരെയും നല്ലപോല്‍ ബഹുമാനിക്കും ഞാന്‍

ഡാഡിയെയും മമ്മിയെയും അനുസരിക്കും ഞാന്‍

അനുഗ്രഹിക്കപ്പെട്ട ഭാവി പ്രാപിക്കും ഞാന്‍