ദൈവം എഴുന്നേല്‍ക്കുന്നു

ദൈവം എഴുന്നേല്‍ക്കുന്നു

മക്കള്‍ക്കായ് ഇറങ്ങിടുന്നു

പലവിധമാം പ്രതികൂലങ്ങള്‍

പലവഴിയായ് ചിതറിടുന്നു

 

തോല്‍ക്കില്ല നമ്മള്‍ ജയവീരര്‍ നമ്മള്‍

ദൈവത്തിന്‍ മക്കള്‍ നമ്മള്‍

 

സത‍്യം അരക്കച്ചയാക്കുക

നീതിയെ കവചമാക്കുക

വിശ്വാസം പരിചയാക്കുക

രക്ഷയെ ശിരസ്ത്രമാക്കുക

 

വചനമെന്ന വാളെടുക്കുക

വിശുദ്ധിയെ ധരിച്ചുകൊള്ളുക

ഭൂമിയിന്‍ അറ്റത്തോളം

സുവിശേഷം ഘോഷിക്കുക

 

വിശ്വാസപ്പോരാണിത്

തളരാതെ മുന്നേറണം

 പോരാട്ടം ജയിച്ചിടുമ്പോള്‍

 പ്രതിഫലം പ്രാപിക്കും നാം


68 ദൈവം എഴുന്നേല്‍ക്കുന്നു (RSV)