ആയിരം ആണ്ടുകള്‍ ഒരുനാള്‍ പോലെ

ആയിരം ആണ്ടുകള്‍ ഒരുനാള്‍ പോലെ

ആയിരം കോടികളും നാലണപോലെ

നഷ്ടങ്ങള്‍ എല്ലാം നിസ്സാരങ്ങളായി

സന്തോഷം സന്തോഷമെ,

ഉല്ലാസം ഉല്ലാസമെ

 

ഞാന്‍ പാടും ആടിപ്പാടും

എന്റെ യേശുവിന്റെ നല്ലനാമം പാടും

ക്രൂശില്‍ പ്രാണനേകി

എന്നെ സ്നേഹിച്ച സ്നേഹമോര്‍ത്തു പാടും

 

തിന്മക്കായ് സാത്താന്‍ ചെയ്തെങ്കിലും

നന്മക്കായ് തീര്‍ത്തു എന്റെ ദൈവം

പഴയതെല്ലാം നീക്കി പുതിയവയെ തന്നു

സന്തോഷം സന്തോഷമെ,

ഉല്ലാസം ഉല്ലാസമെ

 

കരയില്ല ക്ഷീണിച്ചിരിക്കില്ല ഞാന്‍

ആശയറ്റ വാക്കൊന്നും പറയില്ല ഞാന്‍

എഴുന്നേറ്റു പണിയുമെ മുന്‍പോട്ടു പോകുമെ

സന്തോഷം സന്തോഷമെ,

ഉല്ലാസം ഉല്ലാസമെ

 

ദു:ഖങ്ങള്‍ എല്ലാം ആനന്ദമായ്

പരിഹാസം എല്ലാം ആദരങ്ങളായ്

മാറുന്ന നാളുകള്‍ ഏറ്റം അടുത്തല്ലയോ

സന്തോഷം സന്തോഷമെ,

ഉല്ലാസം ഉല്ലാസമെ