ആര്‍ത്തുപാടി ഞാന്‍ സ്തുതിക്കും

ആര്‍ത്തുപാടി ഞാന്‍ സ്തുതിക്കും

നൃത്തത്തോടെ ആരാധിക്കും

ജീവന്റെ ബലമാണെന്‍ ദൈവം

രക്ഷയും വെളിച്ചവും യഹോവ

 

ഹല്ലേലൂയ്യാ അവന്‍ നല്ലവനല്ലോ

ഹല്ലേലൂയ്യാ അവന്‍ വല്ലഭനല്ലോ

ഹല്ലേലൂയ്യാ എന്റെ രക്ഷകനല്ലോ

ഹല്ലേലൂയ്യാ ഹാലേലൂയ്യാ

 

 പ്രഭുക്കളിലല്ല എന്റെ ആശ്രയം

ധനവും മാനവും അല്ല ലക്ഷ‍്യവും

ദൈവസന്നിധി എന്റെ ആശ്രയം

തന്റെ സേവ ഒന്നേ എന്‍ ആഗ്രഹം

 

 ഉന്നതരില്‍ അല്ല എന്റെ ആശ്രയം

ലോകസുഖം അല്ല എന്റെ ലക്ഷ‍്യവും

ദൈവകൃപ മാത്രമെന്‍ ആശ്രയം

പാപികളിന്‍ രക്ഷ എന്റെ ആഗ്രഹം


65 ആര്‍ത്തുപാടി ഞാന്‍ സ്തുതിക്കും (RSV)