ആരാധ‍്യന്‍ യേശുപരാ

ആരാധ‍്യന്‍ യേശുപരാ

വണങ്ങുന്നു ഞാന്‍ പ്രിയനേ

തേജസ്സെഴും നിന്‍ മുഖമെന്‍

ഹൃദയത്തിനാനന്ദമെ

 

നിന്‍ കൈകള്‍ എന്‍ കണ്ണീര്‍

തുടയ്ക്കുന്നതറിയുന്നു ഞാന്‍

നിന്‍ കരത്തിന്‍ ആശ്ലേഷം

പകരുന്നു ബലം എന്നില്‍

 

മാധുര‍്യമാം നിന്‍ മൊഴികള്‍

തണുപ്പിക്കുന്നെന്‍ ഹൃദയം

 

സന്നിധിയില്‍ വസിച്ചോട്ടേ

പാദങ്ങള്‍ ചുംബിച്ചോട്ടേ