നിന്‍ഹിതം പോല്‍ എന്നെ മുറ്റും

നിന്‍ഹിതം പോല്‍

എന്നെ മുറ്റും പൊന്നുനാഥാ

ഏല്‍പിക്കുന്നേ അബ്ബാപിതാ

നീ മാതാവെന്‍ തോഴന്‍

നിന്നിഷ്ടം പോലെ മാറ്റേണമെ

നിന്നിഷ്ടം പോലെ മാറ്റേണമെ

 

എന്‍ ബുദ്ധി ശക്തി വീടും

ധനവും എന്റേതല്ല മേല്‍

നിന്റേതത്രേ അബ്ബാപിതാ

എന്‍ താലന്തുകള്‍ നിന്‍

സേവക്കായ് മാത്രം

ഏല്‍പിക്കുന്നേ സേവക്കായ്

മാത്രം ഏല്‍പിക്കുന്നേ

 

പോകാം ഞാന്‍ ദൂരെ ദൂതും

വഹിച്ച് സ്നേഹത്തിന്‍

വാര്‍ത്ത ചൊല്ലിടുവാന്‍

അബ്ബാപിതാ നിന്‍

സേവക്കായ് എന്നെ

ഏല്‍പിക്കുന്നേ ഞാന്‍

പിന്‍മാറില്ല ഏല്‍പിക്കുന്നേ

ഞാന്‍ പിന്‍മാറില്ല


35 നിന്‍ഹിതം പോല്‍ എന്നെ മുറ്റും (RSV)