ഉന്നതൻ ശ്രീയേശു മാത്രം

ഉന്നതൻ ശ്രീയേശു മാത്രം എന്നും വന്ദിതൻ സ്തുതിക്കുപാത്രം

എണ്ണമറ്റ മനുഗോത്രം വിണ്ണിൽ ചേർന്നു പാടും സ്തോത്രം

 

ഓ രക്ഷിതരാം ദൈവജനമേ നമ്മൾ രക്ഷയുടെ പാത്രമെടുത്തു

ദിവ്യരക്ഷകനേശുവിനെ എക്ഷണവും പാടിസ്തുതിക്കാം

 

ജീവൻ തന്ന സ്നേഹിതനായ് സർവ്വശ്രേഷ്ഠനാം പുരോഹിതനായ്

ജീവനായകൻ നമുക്കായ് ജീവിക്കുന്നത്യുന്നതനായ്

 

നിത്യജീവ ജലപാനം യേശുക്രിസ്തുനാഥൻ തന്ന ദാനം

ദിവ്യനാമ സ്തുതി ഗാനം നമ്മൾ നാവിൽ നിറയേണം

 

സ്തുതികൾ നടുവിൽ വാഴും തന്റെയരികളിൻ തല താഴും

പാപികളെല്ലാരും കേഴും പാദമതിൽ വന്നു വീഴും.