ജീവനാം എൻ യേശുവേ

ജീവനാം എൻ യേശുവേ നമോനമോ

പാപികൾക്കമിതാനന്ദപ്രദനാം കൃപാകരാ! നീ

വാ വാ വാനോർ വാഴ്ത്തും നായകാ

 

പാപനാശകാരണാ നമോ നമോ

പാരിതിൽ നരനായുദിച്ച പരാപരപ്പൊരുളേ!നീ

വാ വാ വാനോർ വാഴ്ത്തും നായകാ

 

സർവ്വലോകനായകാ നമോ നമോ

ജിവനറ്റവരിൽ കനിഞ്ഞ നിരാമയാ! വരദാ നീ

വാ വാ വാനോർ വാഴ്ത്തും നായകാ

 

ജീവജാല പാലകാ നമോ നമോ

ദിവ്യകാന്തിയിൽ ശോഭിച്ചന്ധതമാറ്റും ഭാസ്കരാ നീ

വാ വാ വാനോർ വാഴ്ത്തും നായകാ.