യേശുയെൻ തുണയല്ലോ

യേശുയെൻ തുണയല്ലോ

എൻ ജീവിതയാത്രയിൽ സഖിയല്ലോ

വന്ദിതൻ വല്ലഭൻ യേശു നല്ലവൻ

ആരിലും ഉന്നതാധിപൻ

 

ചെങ്കടൽ പിളർന്നു വഴിയൊരുക്കും

തൻകരത്താലെന്നെ നടത്തും

സങ്കടങ്ങൾ ചഞ്ചലങ്ങൾ സകലവും

അകറ്റിടും താൻ

 

പകലിൻ വെയിലിൽ തണലൊരുക്കും

അല്ലിലവൻ ഒളിവിതറും

മാറയെ നൽ മധുരമാക്കും

മൃതിവരെ കരുതിടും താൻ

 

കഠിന വിഷമം വരുമളവിൽ

കാത്തുകൊള്ളും കർത്തൻ ഭദ്രമായ്

കാലമെല്ലാം അഭയമവൻ

കലങ്ങുകില്ലൊരിക്കലും ഞാൻ

 

മരണനിഴലാം യോർദ്ദാൻ കടന്നു

സ്വർഗ്ഗസീയോൻ നാട്ടിലെത്തുമ്പോൾ

തൻകൃപയിൻ കരുതലുകൾ

അറിഞ്ഞു ഞാനതിശയിക്കും.