യേശുവിൻ സ്നേഹത്താലെന്നുള്ളം പൊങ്ങുന്നേ

യേശുവിൻ സ്നേഹത്താലെന്നുള്ളം പൊങ്ങുന്നേ

തൻസ്നേഹമാധുര്യം ചിന്താതീതമത്രേ

ഹാ എത്ര ആഴമേ യേശുവിൻ സ്നേഹമേ

ആയതിൻ ധ്യാനമെൻ ജീവിതഭാഗ്യമേ

 

ലോകസ്ഥാപനം മുമ്പെന്നെയും കണ്ടല്ലോ

ലോകത്തിൽ വന്നു തൻ ജീവനെ തന്നല്ലോ

എത്രയോ ശ്രേഷ്ഠമാം സ്വർഗ്ഗീയ വിളിയാൽ

എന്നെയും യോഗ്യനായെണ്ണിയ സ്നേഹമേ

 

കർത്താവാം കുഞ്ഞാട്ടിൻ കല്യാണനാളതിൽ

കാന്തയായ് തൻമുമ്പിലെന്നെയും നിർത്തുവാൻ

ഘോരമാം പാടുകൾ ക്രൂരരാം യൂദരാൽ

കാരണമില്ലാതെ സഹിച്ച സ്നേഹമേ

 

സീയോനിലെനിക്കായ് മൂലക്കല്ലാകുവാൻ

സീയോനിലെന്നെയും ചേർത്തു പണിയുവാൻ

സ്വർഗ്ഗീയതാത നിൻവേലയും തികച്ചു

സ്വർഗ്ഗീയശിൽപ്പിയാം യേശുവിൻ സ്നേഹമേ

 

അത്ഭുതസ്നേഹമാം സ്വർഗ്ഗീയ ദാനത്താൽ

സമ്പൂർണ്ണനാക്കിടും എന്നെയും തന്നേപ്പോൽ

ശത്രുവാമെന്നെയും തൻ സ്വന്തമാക്കിയ

സ്നേഹസ്വരൂപ നിൻ അതുല്യസ്നേഹമെ

 

ജീവകിരീടവും ജ്യോതിയാം വസ്ത്രവും

നീതിയിൻ ചെങ്കോലും ധരിച്ചുവാഴുവാൻ

മുൾമുടി ധരിച്ചു നിന്ദയും സഹിച്ചു

മന്നാധി മന്ന നിൻ മാറാത്ത സ്നേഹമേ

 

വീണ്ടെടുപ്പിൻ ഗാനം പാടും ഞാൻ സീയോനിൽ

വിൺദൂതർക്കും പാടാൻ അസാദ്ധ്യമേയത്

കാൽവറി ഗിരിയിൽ കാൽകരം തുളച്ച

മന്നാധിമന്ന നിൻ മാറാത്ത സ്നേഹമേ