യേശുവിൻ പിമ്പേ പോകും ഞങ്ങൾ

യേശുവിൻ പിമ്പേ പോകും ഞങ്ങൾ

ജയത്തിൻ ഗീതം പാടി മുദാ

മൃത്യുവെ വെന്ന കർത്തൻ നമ്മെ

നിത്യതയെത്തുവോളം നടത്തിടും

 

പാടിടാം ജയ് ജയ് കൂടിടാം ജയ് ജയ്

നമ്മുടെ നാഥൻ ജീവിക്കുന്നു

 

സത്യവും ജീവമാർഗ്ഗവുമാം

ക്രിസ്തുവിൽ നമ്മൾ ധന്യരല്ലോ

നിത്യസന്തോഷമത്യധികം

മർത്യരിൽ നമ്മൾക്കല്ലാതാർക്കുമില്ല

 

നിസ്തുലസ്നേഹ നിത്യബന്ധം

ക്രിസ്തുവിലുണ്ടുവാസ്തവമായ്

ആപത്തോ വാളോ മൃത്യുവിന്നോ

ഈ ബന്ധം നീക്കിടുവാൻ സാദ്ധ്യമല്ല

 

മഹത്വരാജൻ യേശുനാഥൻ

മന്നിൽ വന്നിടും നാളടുത്തു

ഉണരാം നാം ബലം ധരിച്ചിടാം

ഉന്നതൻ വേല മന്നിൽ തികച്ചിടാം.