യേശുവിൻ നാമം എൻ യേശുവിൻ നാമം

യേശുവിൻ നാമം എൻ യേശുവിൻ നാമം

എൻ ജീവിതത്തിലേകയാശ്രയമേ

ഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തും

യേശുവിൻ നാമം എനിക്കെത്രയാനന്ദം

 

പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്

യേശു ക്രൂശിലേറി തന്റെ ജീവനർപ്പിച്ചു

യേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻ

പതിനായിരത്തിലതിശ്രേഷ്ഠനവൻ

 

നല്ലിടയനായ യേശുനാഥൻ

നിരന്തരമായെന്നെ വഴിനടത്തും

അവനെന്നെ ശാസിക്കും അവനെന്നെ രക്ഷിക്കും

കൊടിക്കീഴിലെന്ന നിത്യം നടത്തുമവൻ

 

സമാധാനമില്ലാതെ ഞാൻ വലഞ്ഞു

യേശു സമാധാനമായെന്റെ അരികിൽ വന്നു

അവനെന്നെ അണച്ചു അവനെന്നെ താങ്ങി

ഭുജബലത്താലെന്നെ നടത്തുമവൻ