യേശുവിൻ മധുരനാമം

യേശുവിൻ മധുരനാമം

എപ്പോഴും സ്മരിക്കുക

ആശ്വാസം നിനക്കതേകും

ലേശം ഇല്ല സംശയം

 

മാധുര്യ നാമമേ

പാരിന്നാശ സ്വർമോദം (2)

 

ഹാ! പ്രിയതമം ആ നാമം

ഹൃദയത്തിന്നു സദാ

കഷ്ടത്തിൽ അവനെ ഓർക്ക

കിട്ടും തൻ കൃപയുടൻ

 

ഏതവസ്ഥയിങ്കലും താൻ

സാദരം തരും തുണ

വിശ്വാസത്തിൻ കണ്ണുയർത്തി

യേശുവെ വിളിക്ക നീ

 

നിൻസ്വയം അവന്റെ ക്രൂശിൽ

നിന്നിറങ്ങിടാതെ നീ

എന്നും തന്നിൽ വാസം ചെയ്കിൽ

തന്നിടും അവൻ ബലം

 

ശത്രു നിന്നെ നേരിടുന്ന

മാത്രയിൽ നിനയ്ക്കുക

നിന്നിൽ സർവ്വശക്തനായ് താൻ

എന്നും വാസം ചെയ്യുന്നു

 

ഹൃത്തിൽ എന്നും പാർത്തിടുന്ന

ക്രിസ്തു രക്ഷകന്റെ മേൽ

ആശ്രയം സദാ പതിപ്പോർ

വാഴും ജീവനിൽ മുദാ.