യേശുവിൻ ജനമേ ഭയമെന്തിന്നകമേ

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

ലേശവും കലങ്ങേണ്ട

നാമവൻ ദാസരായ് വസിച്ചിടാം

ലോകത്തിലെന്തെല്ലാം ഭവിച്ചാലും അ അ

ആപത്തനർത്ഥങ്ങളണഞ്ഞാലും

താപം നമുക്കില്ലെന്നറിഞ്ഞാലും

 

സകലത്തിൻ ലാക്കും അധിപനുമവനാം

ഉലകത്തെ നിർമ്മിച്ചോനും

താണുവന്നുലകത്തിൽ കുരിശേറി അ അ

മാനവർക്കായ് മരിച്ചുയിർത്തേകി

ദാനമായ് രക്ഷ നരർക്കായി

 

മരണത്താൽ മാറുന്നധിപരിൻ പിമ്പേ

പോയവർ ലജ്ജിക്കുമ്പോൾ

നാമവൻ നാമത്തിൽ ജയ് വിളിക്കും

മരണത്തെ ജയിച്ചവൻ ജയവീരൻ അ അ

ശരണമായ് തീർന്നതെന്തൊരു ഭാഗ്യം

അവനെയനുഗമിപ്പതു യോഗ്യം

 

വേഗം ഞാനിനിയും വരുമെന്നു ചൊന്ന്

ലോകം വെടിഞ്ഞ നേതാ-

വേശു താനാരുമില്ലിതുപോലെ

നിത്യത മുഴുവൻ നിലനിൽക്കും അ അ

പ്രതിഫലം താൻ തരും നിർണ്ണയമായ്

അതിന്നായ് താൻ വരുമതിവേഗം

 

പോരുകൾ സഹിച്ചും വൈരിയെ ജയിച്ചും

പാരിതിൽ തിരുനാമം

ഘോഷിപ്പാൻ ചേരുവിനതിമോദം

ഭിന്നതവെടിയാമൊന്നാകാം അ അ

ഉന്നതചിന്തയോടുണർന്നിടാം

മന്നവനെ നമുക്കെതിരേൽക്കാം.