യേശുവിലെൻ തോഴനെ കണ്ടേൻ
എനിക്കെല്ലാമായവനെ
പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ
[c1]
ശാരോനിൻ പനിനീർ പുഷ്പം
അവനെ ഞാൻ കണ്ടെത്തിയേ
[c2]
തുമ്പം ദുഃഖങ്ങളതിൽ
ആശ്വാസം നൽകുന്നോൻ
എൻഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽ
ലോകരെല്ലാം കൈവെടിഞ്ഞാലും
ശോകഭാരം ഏറിയാലും
യേശു രക്ഷാകരൻ താങ്ങും തണലുമായ്
അവനെന്നെ മറുക്കുകില്ല
മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും
മഹിമയിൽ ഞാൻ കിരീടം ചൂടി
അവൻ മുഖം ഞാൻ ദർശിക്കും
അങ്ങു ജീവന്റെ നദി കവിഞ്ഞൊഴുകുമേ