യേശുവേയെൻ രക്ഷകാ

യേശുവേയെൻ രക്ഷകാ ആശ്രയം നീ മാത്രമേ

ആശിഷം നീ നൽകണേ അഗതിയാകും അടിയൻ

കദനഭാരം തിങ്ങി ഞാൻ കരളുരുകി കേഴുമ്പോൾ

കരതലത്തിൽ ചേർക്കണേ കണ്ണുനീർ തുടയ്ക്കണേ

 

മാനരുവി തേടുംപോൽ ദൈവമേ നിൻ സന്നിധി

തേടിടുന്നു ഏഴ ഞാൻ ആയതാണെൻ ആനന്ദം

കർത്തൃപാദ സേവയിൽ ആയുസ്സെല്ലാം തീരണം

വേറയില്ല ആഗ്രഹം ദൈവമേ തുണയ്ക്കണം

 

കണ്ണുനീർ തോർന്നിടും കഷ്ടതകൾ മാറിടും

കർത്തനെ ഞാൻ കണ്ടിടും കാലാകാലം വാണിടും

ആ ദിനത്തിനായ് ഞാൻ ആർത്തിയോടെ പാർക്കുന്നു

ആമേൻ! യേശു രക്ഷകാ വേഗമിങ്ങ് വന്നിടൂ.