യേശുവെപ്പോലൊരു ദൈവമുണ്ടോ?
ക്രിസ്തേശുവെപ്പോലൊരു
ദൈവമുണ്ടോ?
സൂര്യനും ചന്ദ്രനും ഉഡുഗണവും
സുന്ദരമായി ചമച്ചവൻ നീ
സൗരഭ്യമേകും നറുമലരും
കന്യകമേരിയിലുരുവായി
കാലിത്തൊഴുത്തിൽ പിറന്നു പരൻ
കാറ്റിനെ ശാസിച്ചു അമർത്തിയവൻ
കടലലകളിന്മേൽ നടന്നു പരൻ
അഞ്ചപ്പത്താലയ്യായിരം പേർക്ക്
ആഹാരം തൃപ്തിയായ് നൽകിയവൻ
അദ്ധ്വാനിക്കുന്നോർക്കുമലഞ്ഞവർക്കും
അത്താണിയായവൻ നീയൊരുവൻ
മാനവരക്ഷയ്ക്കായ് കുരിശി േന്മേൽ
മന്നവനായ്ത്തീർന്നു മരിച്ചുയിർത്തു
വാനവനായോനേ യേശുനാഥാ!
മാനമഹത്വങ്ങൾ നിനക്കുതന്നെ.