യേശുവെന്റെ നായകൻ

യേശുവെന്റെ നായകൻ യേശുവെന്റെ ദായകൻ

യേശുവെന്റെ പാലകൻ എന്റെ സർവ്വവും

 

കൂരിരുളിൻ പാതയിൽ ദീപം കാട്ടിടും

അഗ്നിയിൻ നടുവിലെൻ ചാരെ വന്നീടും

 

കാൽവറിക്കുരിശതിൽ യാഗമായവൻ

പാപവും ശാപവും നീക്കിത്തന്നവൻ

 

പച്ചയായ പുൽപ്പുറങ്ങൾ കാട്ടിടുന്നവൻ

സ്വച്ഛമാം നദിക്കരികെ നടത്തിടുന്നവൻ

 

വാനദൂതസേനയുമായി വന്നീടുന്നവൻ

വേഗമെന്നെ ചേർത്തിടും

തൻസന്നിധാനത്തിൽ.