യേശുവേ ഞാൻ നിന്നെ സ്നേഹിക്കുന്നു

യേശുവേ ഞാൻ നിന്നെ സ്നേഹിക്കുന്നു

എൻയേശുവേ ഞാൻ നിന്നെ സ്നേഹിക്കുന്നു(2)

 

നിന്നെ ഞാൻ തേടിയില്ല

എൻയേശുവേ നിന്നെ ഞാൻ തേടിയില്ല

നീയാണല്ലോ സ്വർഗ്ഗഭാഗ്യം വിട്ടിറങ്ങി

ഏഴയെ തേടിയത്

 

നിന്നെ ഞാൻ സ്നേഹിച്ചില്ല

എൻയേശുവേ നിന്നെ ഞാൻ സ്നേഹിച്ചില്ല

നീയാണല്ലോ ആദ്യമേഴയെ സ്നേഹിച്ചു

സൗഭാഗ്യം നൽകിയത്

 

നിന്നെ ഞാൻ ഓർത്തതില്ല എൻയേശുവേ

നിന്നെ ഞാൻ ഓർത്തതില്ല

നീയാണല്ലോ താഴ്ചയിലോർത്തതും

സ്വർഗ്ഗത്തിലിരുത്തിയതും

 

നിന്നെ ഞാൻ സ്തുതിച്ചിടുന്നു എൻയേശുവേ

നിന്നെ ഞാൻ സ്തുതിച്ചിടുന്നു

എൻദേഹം ദേഹിയും ആത്മാവുമൊരുപോൽ

നന്ദിയാൽ സ്തുതിച്ചിടുന്നു.