യേശുവെ മാത്രം സ്നേഹിക്കും ഞാൻ

യേശുവെ മാത്രം സ്നേഹിക്കും ഞാൻ

യേശുവെ മാത്രം ജീവിക്കും ഞാൻ

യേശുവിൻ നാമം കീർത്തിക്കും ഞാൻ

യേശുവിനായി പാടിടും ഞാൻ

 

യേശു എൻജീവൻ എൻരക്ഷയും

യേശു എൻനിത്യ നിക്ഷേപവും

 

യേശു ഈയെന്നെ സ്നേഹിച്ചല്ലോ

ക്രൂശിൽ സ്വജീവൻ വെച്ചുവല്ലോ !

നാശ മൺപാത്രമാമെനിക്കു

ശാശ്വതഭാഗ്യം തന്നുവല്ലോ!

 

ലോകസൗഭാഗ്യം തേടിയിനി

പോകുകയില്ല നിർണ്ണയമായ്

മാമക ജീവൻ പോവോളവും

മാ മഹൽസ്നേഹം ഘോഷിക്കും ഞാൻ

 

യേശുവിൻ സൗമ്യ ഭാവമെന്നിൽ

എന്നും വിളങ്ങി ശോഭിക്കുവാൻ

എന്നാത്മ ദേഹം ദേഹിയേയും

മുറ്റുംസമർപ്പിച്ചിടുന്നു ഞാൻ.