യേശുവേ എൻപ്രാണനായകാ!

യേശുവേ എൻപ്രാണനായകാ!

ജീവനെനിക്കേകിയോനേ

എൻ സങ്കടങ്ങൾ അറിഞ്ഞെന്റെ

വൻകടങ്ങൾ തീർത്തെന്റെ

കണ്ണുനീർ തുടച്ചല്ലോ നീ

 

പാപിയായ് ഞാൻ ജീവിച്ചപ്പോൾ

പാതതെറ്റി ഓടിയപ്പോൾ

പാലകൻ നീ തേടി ഈ പാതകനടിയാനെ

പാവനമാർഗ്ഗേ ചേർത്തല്ലോ

 

എന്നെ നിന്നിൽ ധന്യനാക്കുവാൻ

വന്നിതോ എന്നുള്ളിൽ രാജനായ്

തന്നിതോ നിൻനീതിയും ദിവ്യമാം സന്തോഷവും

നിത്യമാം സമാധാനവും

 

ഭാരമെന്യേ ജീവിക്കുവാൻ

എൻഭാരമെല്ലാം ചുമന്നവനേ

ആശ്രയം നീ മാത്രമെൻ ആശയിൻ പ്രകാശമേ

ആശിഷം നിൻ കാരുണ്യമേ

 

വന്നിടും ഞാൻ അതിവേഗത്തിൽ

എന്നുരച്ചു പോയവനേ

വന്നു നിൻ മഹിമയിൻ രാജ്യമതിൽ ചേർക്കുവാൻ

ആശയാൽ ഞാൻ കാത്തിടുന്നേ