യേശുവാരിലുമുന്നതനാമെന്നാത്മ

യേശുവാരിലുമുന്നതനാമെന്നാത്മ സഖാവവനെ

തായ് മറക്കാമെങ്കിലുമെന്നെ മറക്കാ സ്നേഹിതനേ

ഏവരുമെന്നെ കൈവെടിഞ്ഞിടുകിൽ

യേശു താനെന്നരികിൽ കാണും

ഏതുഖേദവും തീരും ഞാൻ തിരുമാറിൽ ചാരിടുമ്പോൾ

 

എന്നെത്തേടി വിൺനഗരം വിട്ടു മന്നിൽ വന്നവനാം

എന്റെ പാപശാപമകറ്റാൻ ജീവൻ തന്നവനാം

എന്തിനും ഹാ! തൻതിരു സ്നേഹ

പാശബന്ധമഴിക്കുവാൻ കഴിയാ

എന്നുമെന്നും ഞാനിനിയവനിലും അവനിനിയെന്നിലുമാം

 

മാനസമേ! ചാരുക ദിനവും ഈ ദിവ്യ സ്നേഹിതനിൽ

ധ്യാനം ചെയ്യുക തൻതിരു സ്നേഹ മധുരിമ സന്തതവും

ഏതു ഖേദം വരികിലും പതറാ

യേശുതാൻ നിന്നാശ്രയമതിനാൽ

അന്ത്യത്തോളം പൊരുതുക കുരിശിന്നുത്തമനാം ഭടനായ്.