യേശുരാജാ നിൻതിരു പാദത്തിൽ
വന്ദനം വന്ദനം വന്ദനം!
പ്രാണനാഥാ നിൻ മുറിവിൽ സദാ
ചുംബനം ചുംബനം ചുംബനം!
എന്നെ തേടി വന്ന ദേവ ദേവനേ
എന്റെ ശാപം തീർത്ത നല്ല നാഥനേ
തിരുച്ചോരചിന്തി എന്നെ വീണ്ടതാൽ
പാപച്ചേറ്റിൽ നിന്നെൻ പാദം പാറമേൽ
നിർത്തി പാടാൻ പുതുഗീതം തന്നതാൽ
സ്തുതി സ്തോത്രം സ്വീകരിപ്പാൻ യോഗ്യൻ നീ
എന്റെ പേർക്കായ് മരിച്ചെന്നാൽ മൂന്നാം നാൾ
ഉയിർത്തിന്നു താതൻ വലഭാഗത്തായ്
പക്ഷവാദം ചെയ്യും മഹാ സ്നേഹമേ!
തിരുതേജസ് എനിക്കും തന്നിടുവാൻ
വേഗം വാനിൽ വരും പ്രാണപ്രിയാ നിൻ
തിരുപാദം പണിഞ്ഞെന്നും പാടിടും