യേശുനാഥാ! സ്നേഹരൂപാ!

യേശുനാഥാ! സ്നേഹരൂപാ!

വാഴ്ത്തും നിന്നെ സാദരം

ക്രൂശിലോളം താണു എന്നെ

സ്നേഹിച്ചോ! നീ അകാരണം

 

സ്തുതിക്കും ഞാൻ സ്തുതിക്കും

ഞാൻ ജീവനാഥാ! നിരന്തരം

 

മുൾക്കിരീടം ചൂടിയോ നീ

നിന്ദിതനായ് തീർന്നുവോ

പാപിയെന്നെ മോചിപ്പാനായ്

പാടുകൾ നീ സഹിച്ചെന്നോ!

 

ആണികൾ നിൻപാണികളിൽ

പാഞ്ഞുകേറും നേരവും

സാധുവെന്നെ ഓർത്ത നിന്റെ

സ്നേഹമെന്തോരതിശയം!

 

ഇത്ര സ്നേഹം ഇദ്ധരയിൽ

വേറെയില്ല രക്ഷകാ!

എന്നെ സ്നേഹിച്ചെന്റെ പേർക്കായ്

രക്തം ചിന്തി മരിച്ചെന്നോ!

 

നായക! നിൻ ദണ്ഡനങ്ങൾ

നാവിനാൽ അവർണ്ണ്യമാം

താവക തൃപ്പാദം രണ്ടും

ചുംബിച്ചു ഞാൻ നമിക്കുന്നു.