യേശു മഹോന്നതനേ

യേശു മഹോന്നതനേ!

ദിനവും കൃപ ചൊരിഞ്ഞിടണമേ

കൂരിരുളിൻ നടുവിൽ നീ വഴികാട്ടിടണേ

 

പ്രതികൂലമേറൂമീ മരുവാസമെന്നും

അനുകൂലമാക്കുമവൻ

ബലഹീനനായിടിലും എന്നും

ബലം തരും നാഥനവൻ

 

ഉറ്റവരേവരും മാറിടുമെങ്കിലും

ഉടയവനേശുവുണ്ട്

നിന്ദിതനായിടിലും പാരിൽ

നിൻകൃപമതിയെനിക്ക്

 

മാറാത്ത മാറയാണിന്നിവിടം

മാറുന്ന സ്നേഹിതരും

മാറ്റമില്ലാത്തവനായി നിത്യം

മനുവേലൻ കൂടെയുണ്ട്

 

എന്നു നീ വന്നിടുമെൻ നാഥനേ!

എന്നാധിയകറ്റിടുവാൻ

നിന്നോടു ചേർന്നിടുവാൻകാന്താ!

എന്നുള്ളം വാഞ്ഛിക്കുന്നു.