യേശു എത്ര നല്ലവൻ വല്ലഭൻ

യേശു എത്ര നല്ലവൻ വല്ലഭൻ

യേശു എത്ര ഉന്നതൻ വന്ദിതൻ

എന്നെന്നും മാറിടാത്ത മന്നവൻ

എന്നെ കാത്തിടുന്ന രക്ഷകൻ

 

സങ്കടങ്ങൾ തിങ്ങിടും വേളയിൽ

തൻകരങ്ങളാലവൻ താങ്ങിടും

സന്തതം പ്രിയൻ കൂടെയുള്ളതാൽ

എന്തൊരാനന്ദമെൻ ജീവിതം

 

കൂട്ടുകാരും കൈവെടിയും നേരത്ത്

കൂട്ടിന്നായുണ്ടവൻ ചാരത്ത്

പാട്ടുകൾ പാടി ഞാൻ പോയിടും

പാടുകൾ ഏറ്റ എൻനാഥനായ്

 

കർത്തൻവേല ചെയ്തു ഞാൻ തീരണം

കർത്തൻ വീട്ടിൽ ചെന്നെനിക്കു ചേരണം

കർത്തനെ നേരിലൊന്നു കാണണം

ഹല്ലേലുയ്യാ ഗീതമെന്നും പാടണം.