യേശു എന്റെ രക്ഷകൻ

യേശു എന്റെ രക്ഷകൻ

എത്രയാനന്ദം

തന്റെ നാമം വാനം

ഭൂവിലെത്ര ശ്രേഷ്ഠമാം

 

പാപികളെത്തേടി യേശു പാരിതിൽ വന്നു

പാവന നിണം ചൊരിഞ്ഞു പാരിതിൻ മദ്ധ്യേ

കണ്ടുദൈവസ്നേഹം ക്രൂശിൽ പുത്രനെ കൊന്നുതന്ന

രക്ഷ എന്തൊരാശ്ചര്യം! മഹാത്ഭുതം!

 

മൃത്യുവെ തകർത്തു ഉയിർത്തെഴുന്നു കർത്തനും

മർത്യതയ്ക്കറുതി വന്നു തന്നുയിർപ്പിനാൽ

മൃത്യുവിന്നടിമയിലിരുന്നതാം ജനം

നിത്യമാം പ്രകാശത്താൽ പ്രശോഭിതരായി

 

ഇത്ര ശ്രേഷ്ഠ നായകൻ എനിക്കു കർത്തനാം

തന്റെ ശ്രേഷ്ഠ നാമമെന്റെ കീർത്തനം സദാ

പാർത്തലത്തിൽ പാർത്തിടുന്ന കാലമത്രയും

ആർത്തിയോടെൻ നാഥനെ വണങ്ങി വാഴ്ത്തിടും

 

പൂകി യേശു വാനലോകെ നാഥൻ പക്ഷത്തിൽ

മേവിടുന്നാചാര്യനായി തൻ ജനത്തിനായ്

പരമതിങ്കൽ പുരമൊരുക്കി അരികിലാക്കുവാൻ

വിരവിലേശു വന്നിടും തിരുജനത്തിനായ്.