യേശു എൻ പക്ഷമായ് തീർന്നതിനാൽ

യേശു എൻ പക്ഷമായ് തീർന്നതിനാൽ

എന്തൊരാനന്ദമീ ഭൂവിൽ വാസം

ഹാ! എത്രമോദം പാർത്തലത്തിൽ

ജീവിക്കും നാൾ

 

ലോകം വെറുത്തവരേശുവോടു

ചേർന്നിരുന്നപ്പോഴും ആശ്വസിക്കും

മാ ഭാഗ്യകനാൻ ചേരുംവരെ

കാത്തിടേണം

 

ഈ ലോകരാക്ഷേപം ചൊല്ലിയാലും

ദുഷ്ടർ പരിഹാസമേറിയാലും

എൻപ്രാണനാഥൻ പോയതായ

പാതമതി

 

വേഗം വരാമെന്നുരച്ചവനെ നോക്കി

നോക്കി കൺകൾ മങ്ങിടുന്നേ

എപ്പോൾ വരുമോ പ്രാണപ്രിയാ

കണ്ടിടുവാൻ

 

ലോകമെനിക്കൊരാശ്വാസമായ്

കാണുന്നില്ലേ എന്റെ പ്രാണനാഥാ

നാൾതോറുമെനിക്കാശ്വാസമായ്

തീർന്നിടേണെ.