യൗവനം മോഹനം സുന്ദരം

യൗവനം മോഹനം സുന്ദരം

മാധുര്യം യുവതീയുവാക്കളേ

യൗവനം വേഗം തീരും ആരോഗ്യം കുറഞ്ഞിടും

യൗവനത്തിൽ നിൻ സൃഷ്ടി

കർത്താവിൻ പാദം ചേർന്നിടുക

 

യൗവനകാലം മോഹനമല്ലോ

ആരോഗ്യം ദൈവത്തിൻ ദാനമല്ലോ

ഈ നല്ലകാലം നീ വ്യർത്ഥമാക്കല്ലേ

ദൈവത്തിൻ പൈതലായ് ജീവിച്ചിടുക

 

യൗവനത്തിൽ നീ നിന്നിഷ്ടംപോലെ

നിന്നുടെ നാളുകൾ തീർക്കുകയോ?

ദൈവത്തിൻ മുമ്പിൽ ഒരുനാൾ നിൽക്കേണം

ദൈവത്തിൻ പൈതലായ് ജീവിച്ചിടുക

 

ഇന്നു നീ കാണും സർവ്വവും മായ

വെന്തുപോം ചൂളപോലീയുലകം

ലോകസൗഭാഗ്യത്തിന്നന്ത്യം സന്താപം

ദൈവത്തിൻ പൈതങ്ങൾക്കന്നുമാനന്ദം