യഹോവ എന്റെ ഇടയനായതിനാൽ

യഹോവ എന്റെ ഇടയനായതിനാൽ

എനിക്കൊരു കുറവും വരികയില്ല.. (2)

 

ക്ഷാമങ്ങൾ, ഭൂചലനങ്ങൾ അലറും

തിരമാല ആഞ്ഞടിച്ചാൽ

അലറും ആഴിയെ ശാന്തമാക്കിയവൻ

കൂടെ എന്നുമുണ്ട്

 

ബാലസിംഹങ്ങൾ ഇരകിട്ടാതെ

വിശന്നിരുന്നാലും അവനെന്നെ

തൃക്കൈതുറന്നങ്ങു പോഷിപ്പിക്കും

നാഥനല്ലേലുയ്യാ

 

കൂരിരുളിൻ താഴ്വരയിൽ

കൂട്ടുകാർ ഏവരും കൈവിടുമ്പോൾ

കൂടെ വരും എന്നെ പിരിയാതെ

കൂട്ടായ് എന്നും അവൻ.