വിശ്വാസത്തോണിയിൽ

വിശ്വാസത്തോണിയിൽ

അക്കരെക്ക് പോകും നാം

ഹല്ലേലുയ്യാ എന്നും പാടാം

 

ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ഹല്ലേലുയ്യാ ഏറ്റുപാടാം

 

അല്ലൽ പരന്നാലും

അലമാല വന്നാലും

ഉല്ലാസത്തോടെന്നും പാടാം

 

കാറ്റങ്ങടിക്കുമ്പോൾ

ഊറ്റമായലറുമ്പോൾ

കൂട്ടിനായുണ്ടേശു നാഥൻ

 

തീരത്തണയുവാൻ

തീരാമോദം പൂകുവാൻ

തീരെയില്ല നാളുകളിനി

 

അന്ത്യം വരെയെന്നും

ചുക്കാൻ പിടിക്കുവാൻ

അമരത്തെന്നേശുവുണ്ട്.