വിശ്വാസ നായകനേശുവെൻ

വിശ്വാസ നായകനേശുവെൻ

വിശ്വാസ യാത്രയിലാശ്രയം (2)

 

ഭാരം പ്രയാസങ്ങളേറിയാലും

ഭാരപ്പെടാനില്ല കർത്താ വുണ്ട്

ഭാരങ്ങളെല്ലാം വഹിക്കുന്നോൻ

ഭാസുരമായ് വഴി നടത്തിടും

 

ആകുല ചിത്തനായ് തീർന്നിടുമ്പോൾ

ആവശ്യ ഭാരത്താൽ നീറിടുമ്പോൾ

ആവലോടെ തൻ പാദെ വീഴിൽ

ആകുലങ്ങളാകെ തുലയ്ക്കുന്ന

 

ഉള്ളം തകരുന്ന നേരത്തിലും

ഉണ്ടെനിക്കാശ്വാസമായി നാഥൻ

ഇണ്ടലെല്ലാമകറ്റിടുന്നോൻ

വേണ്ടതെല്ലാമായി ഉണ്ടെനിക്ക്

 

മേദിനി വേദന ശോധനകൾ

ശോഭനമാക്കുവാൻ ശക്തനവൻ

വേദനയേറ്റ വേദനാഥൻ

വേർപിരിയാതെന്റെ കൂടെയുണ്ട്.