വരു വരു സഹജരെ

വരു വരു സഹജരെ

കുരിശെടുത്തു നാം

ഗുരുവരന്റെ പിൻപേ നാം

ഗമിച്ചിടാമിനി

 

നുകം അണിഞ്ഞുനുസരിച്ച-

വന്റെ പിൻപേ നാം

അവൻപദം പഠിച്ചു പാദം

പിൻഗമിച്ചിടാം

 

സൽപ്രബോധനത്തിനായി

ചെവിയുണർത്തിടാം

ക്ഷീണരെ ഉണർത്തുവാൻ

നാവൊരുക്കിടാം-

 

അവനിയിൽ ലവണമായി

നാമിരിക്കയും

അവനുവേണ്ടി സാക്ഷിചൊല്ലി

നാൾ കഴിക്കയും-

 

ഇക്ഷിതിയിൽ ദീപമായി

ജ്വലിച്ചിടാമിനി

കക്ഷിപക്ഷം ഇക്ഷണം

വെടിഞ്ഞിടാം അഹം-

 

ഉയർന്നതാം മലയ്ക്കു

തുല്യരായിരിക്ക നാം

മറച്ചിടാതെ സത്യവേദം

ഓതിടാമിനി-

 

കുരിശിലേറി ജീവനെ

കൊടുത്ത നാഥനെ

നിണമണിഞ്ഞ തൻ പാദങ്ങൾ

പിൻഗമിച്ചു നാം.