വന്ദിക്കുന്നേശുവേ! ഞങ്ങൾ നിന്നെ

വന്ദിക്കുന്നേശുവേ! ഞങ്ങൾ നിന്നെ

നന്ദിയോടിപ്പോഴും വന്ദിക്കുന്നു

ശക്തി, ധനം, സ്തുതി,

സ്തോത്രം, ബഹുമതി

സ്വീകരിപ്പാൻ നീ യോഗ്യനാം

 

മൃത്യു സഹിച്ചു നീ, നിൻ നിണത്താൽ

സ്വന്തജനത്തെ വാങ്ങി വിലയ്ക്കായ്

ഗോത്രങ്ങൾ, ഭാഷകൾ,

വംശങ്ങൾ, ജാതികൾ

നിന്നിവയിൽ നിൻ കൃപയാൽ