വന്ദനം വന്ദനം നാഥാ

 

വന്ദനം വന്ദനം നാഥാ

നിന്റെ രക്ഷയ്ക്കായ്‌ വന്ദനം

 

ഉന്നതത്തിൽ നിന്നു എന്നെ പ്രതി

മന്നിൽ വന്ന നാഥനേ!വന്ദനം

 

നന്ദിയോടെ ഇന്നു നിന്റെ ദാസൻ

വന്ദിക്കുന്നു മന്നനേ!വന്ദനം

 

ശത്രുവായ എന്നെയോർത്തു നിന്റെ

പുത്രനാക്കി തീർത്തതാൽ!വന്ദനം

 

എന്റെ നാമം ജീവപുസ്തകത്തിൽ

ചേർത്തിതനെയോർത്തിതാ!വന്ദനം

 

എന്തുമോദം എന്റെ അന്തരംഗേ

സന്തതം വിലസിടുന്നു!വന്ദനം.