ഉന്നതനേശുവെ വാഴ്ത്തിടുവിൻ

ഉന്നതനേശുവെ വാഴ്ത്തിടുവിൻ

ഉച്ചത്തിൽ സ്തുതി പാടിടുവിൻ

വന്ദിതനാമവൻ വല്ലഭനാം നാം

വന്ദനം ചെയ്തിടുവിൻ

 

ഹല്ലെലുയ്യ! ഹല്ലെലുയ്യ! ഹല്ലെലുയ്യ!

പാടിടുവിൻ വല്ലഭനെ പുകഴ്ത്തിടുവിൻ

 

മന്നിതിൽ വന്നവൻ മാനവനായ്

തന്നുയിർ തന്നു മാനവർക്കായ്

ഇന്നു മഹിമയിൽ വാഴുന്നു നമുക്കായ്

ഉന്നതനായ് മാനുവേൽ

 

നാൾതോറും ഭാരം ചുമന്നൊഴിക്കും

നല്ലൊരു രക്ഷാനായകൻ താൻ

ആകയാൽ ചിന്താഭാരങ്ങളകന്നിന്നൂഴിയിൽ പാർക്കുക നാം

 

ശിക്ഷകൾ തന്നാലും കൈവിടാതെ

രക്ഷകൻ കാത്തു സൂക്ഷിച്ചിടും

നന്മയല്ലാതവൻ തിന്മയായൊന്നും നൽകയില്ലൊരിക്കലുമേ

 

വന്നിടും വാനവിതാനമതിൽ

ചേർന്നിടും നമ്മൾ തന്നരികിൽ

പാർത്തിടും തൻ മുഖകാന്തിയിലെന്നും

സ്തോത്രം ഹാ! ഹല്ലെലുയ്യ!